JHL

JHL

പാടലടുക്ക ഖിസർ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും സംഘടിപ്പിച്ചു

ദുബൈ: പാടലടുക്ക ഖിസർ ജമാഅത്ത് യൂ എ ഇ കൂട്ടായ്മ ദേര നായിഫ് കാസറഗോഡ് ഡൈൻ ഹോട്ടലിൽ വിപുലമായി  സംഘടിപ്പിച്ച  ഇഷ്ഖേ ഹബീബ് മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറ  സാന്നിധ്യമായ    ജംഷീദ്  അട്ക്ക ഉത്ഘാടനം ചെയ്തു. പ്രവാചക പ്രണയം നമ്മുടെ ഉള്ളിലാണ് വേണ്ടതെന്നും  അതാണ് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വിധം സംസ്കരിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു  
പ്രസ്തുത പരിപാടിയിൽ  ആക്ടിങ് പ്രസിഡന്റ് ഹൈദർ പാടലടുക്ക അധ്യക്ഷത വഹിച്ചു.
ഫലജ് അൽ മുഅല്ല ഔഖാഫ്  ഇമാം ഹാഫിസ്  ഇല്യാസ് സഖാഫി പാടലടുക്ക ഉല്ബോധന പ്രസംഗം നടത്തി.  പ്രവാചക ചര്യ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു കൊണ്ട് ജീവിക്കുമ്പോൾ സമൂഹത്തിലെ വെല്ലുവിളികളെ അതി ജീവിക്കാൻ കഴിയുമെന്നും സഹിഷ്ണുതയും സൽ സ്വഭാവവും  നമുക്കതിലൂടെ ലഭിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു   
ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് സലാം പാടലടുക്ക, ഇർഷാദ് അർഷദി, നുഫൈൽ, ഷംസുദ്ദീൻ, അഷ്‌റഫ് സഖാഫി ഉപ്പിന  തുടങ്ങിയവർ പ്രസംഗിച്ചു.
ആദിൽ ഷേഖ് ഉപ്പള, നുമാൻ റഈസി നീർച്ചാൽ, ഹാഫിസ് ഷബീർ മുഹ്തദി തിരുവനന്തപുരം  എന്നിവരുടെ നേതൃത്വത്തിൽ നടന്ന മദ്ഹ് മജ്‌ലിസിൽ  സാബിത് പാടലടുക്കയുടെ  മദ്ഹ് ഗാനാലാപനവും നടന്നു.  
താജുദ്ദീൻ, അൽതാഫ്, രിഫാഈ. ഷമീം, സിനാൻ, സഹീർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.      
സെക്രട്ടറി  നൗഷാദ് ബി കെ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷഫീക്  നന്ദിയും പറഞ്ഞു.

No comments