JHL

JHL

ബൈത്തുസ്സകാത് @25; വാർഷിക ഉദ്ഘാടനം ഇന്ന്: 25 വീടുകൾ നിർമിച്ചുനൽകും

കാ​സ​ർ​കോ​ട്: 25ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കാ​ൻ ബൈ​ത്തു​സ്സ​കാ​ത് കേ​ര​ള. 2024 ഒ​ക്ടോ​ബ​ർ മു​ത​ൽ 2025 ഒ​ക്ടോ​ബ​ർ വ​​രെ ‘ബൈ​ത്തു​സ്സ​കാ​ത്: കേ​ര​ള സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ 25 വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ബൈ​ത്തു​സ്സ​കാ​ത് കേ​ര​ള 25ാം വാ​ർ​ഷി​കം ഒ​ക്ടോ​ബ​ർ 14ന് ​നാ​ലി​ന് കാ​സ​ർ​കോ​ട് മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​കും.

ബൈ​ത്തു​സ്സ​കാ​ത് കേ​ര​ള ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​ഐ. നൗ​ഷാ​ദ്, അ​ബ്ബാ​സ് ബീ​ഗം, ഷാ​ന​വാ​സ് പാ​ദൂ​ർ, അ​തീ​ഖു​റ​ഹ്മാ​ൻ ഫൈ​സി, സ​ജൗ​ദ് ഉ​മ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. യു.​പി. സി​ദ്ദീ​ഖ് മാ​സ്റ്റ​ർ, ടി.​ജെ. ഫ​വാ​സ്, സ​ഈ​ദ് ഉ​മ​ർ, പി.​എ​സ്. അ​ബ്ദു​ല്ല​ക്കു​ഞ്ഞി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

No comments