JHL

JHL

മഞ്ചേശ്വരം കോഴക്കേസ് വിധി: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കുമ്പള:മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ കുറ്റവിമുക്തനാക്കാനുള്ള വഴിയൊരുക്കിയത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കുമ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കഴിഞ്ഞ കുറച്ചു വർഷ്മായി കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം  ഓരോന്ന് പുറത്തുവരുകയാണ്.മുഖ്യമന്ത്രിയെയും കുടുംബത്തിന്റെയും കേസിൽ കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കാനാണ് ഇവിടെ ബിജെപിയെ സഹായിക്കുന്നത്. സിപിഎമ്മിന്റെയും പോലീസിലേയും സംഘി ചായിവ്‌ പൊതുജനം തിരിച്ചറിയണമെന്നും യൂത്ത് ലീഗ് നേതാക്കന്മാർ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ ഉദ്‌ഘാടനം ചെയ്ത പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ അസീസ് കളത്തൂർ,സഹീർ ആസിഫ്,എംഎ  നജീബ്,യൂസഫ് ഉളുവാർ ബിഎം മുസ്തഫ,സിദ്ധീഖ് ദണ്ഡഗോളി തുടങ്ങിയവർ നേതൃത്വം നൽകി.  ബിഎൻ മുഹമ്മദലി, എംപി ഖാലിദ് , ഇല്യാസ് ഹുദവി ഉറുമി,സഹദ് അംഗഡിമുഗർ, ഹക്കീം ഖണ്ഡിക,  ജംഷീർ മൊഗ്രാൽ, കെഎം അബ്ബാസ് , മൊയ്‌ദു റെഡ്, റിയാസ് കണ്ണൂർ, ഐ എം ആർ കൊടിയമ്മ,  താഹിര്‍ ഉപ്പള ബച്ചി ബഷീർ ബന്ദിയോട്,   നാഫി ബോംബ്രണ, ഹനീഫ് കൊയ്പാടി.  ഹബീബ് കോയിപാടി, നിസാം ചാനമ്പാടി, അസൈനാർ കോയിപാടി തുടങ്ങിയവർ സംബന്ധിച്ചു.


No comments