JHL

JHL

യോഗങ്ങളിലെ നിർദ്ദേശങ്ങൾ നടപ്പിലാവുന്നില്ല:ജില്ലയിൽ സന്ധ്യ കഴിഞ്ഞാലുള്ള യാത്രാ ക്ലേശത്തിന് പരിഹാരവുല്ല

കാസറഗോഡ്. സർക്കാറിലും,ജില്ലാ വികസന സമിതി യോഗങ്ങളിലും ജില്ലയിലെ ജനപ്രതിനിധികളും, പൊതുജനങ്ങളും ഉയർത്തുന്ന പ്രാധാന്യമേറിയ വിഷയങ്ങളിൽ പോലും ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ മുഖം തിരിച്ചു നിൽക്കുന്നതായി വ്യാപക പരാതി ഉയരുന്നു.

 ജില്ലയിലെ യാത്ര ക്ലേശമാണ് ഏറെയും ഉയർന്നുവരുന്ന പരാതികളിലൊന്ന്. സന്ധ്യയായാൽ ബസ് കിട്ടാനില്ലെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നു.ജില്ലാ ഭരണകൂടവും,ജില്ലാ പഞ്ചായത്തും,ജില്ലാ വികസന സമിതിയൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം കൂടിയാണിത്. ജനപ്രതിനിധികൾ ഈ വിഷയം ഏറെ ഗൗരവത്തോടെ യോഗങ്ങളിൽ അവതരിപ്പിക്കുമെങ്കിലും അതൊക്കെ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തി "ചായകുടിച്ച് '' പിരിയുകയാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഇതൊക്കെ കാര്യക്ഷമമായി നടപ്പിൽ വരുത്തേണ്ട വകുപ്പുതല ഉദ്യോഗസ്ഥർ മടക്കയാത്രയ്ക്കുള്ള ട്രെയിൻ സമയം നോക്കിയിരിക്കുന്നവർക്ക് സാധാരണക്കാരായ ജനങ്ങളുടെ പരാതി കേൾക്കാൻ എവിടെയാണ് സമയമെന്ന് യാത്രക്കാർ ചോദിക്കുന്നുമുണ്ട്.

 ജില്ലയിലെ ദേശീയപാത റൂട്ടുകളിലാണ് ഏറെയും യാത്രക്കാർ യാത്രാക്ലേശം നേരിടുന്നത്. കോവിഡ് കാലത്ത് ജില്ലയിൽ ഒരുപാട് കെഎസ്ആർടിസി ബസ്സുകൾ  റദ്ദാക്കിയിരുന്നു.ഇത് പുനരാരംഭിച്ചിട്ടുണ്ടോ എന്ന് പോലും അന്വേഷിക്കാൻ അധികൃതർക്ക് സമയം കിട്ടുന്നില്ല. കാസർഗോഡ് നഗരത്തെ രാത്രിയിലും സജീവമാക്കാൻ ബസ് സമയം പരിഷ്കരിക്കണമെന്ന് സർക്കാർ വേദികളിലും, നിയമസഭയിൽ പോലും ജനപ്രതിനിധികൾ വാദിച്ചിരുന്നു.ബസ് സർവീസിന്റെ ആഭാവമാണ് നേരത്തെ കടകളടച്ച് ജില്ല നിശ്ചലമാകാൻ കാരണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടിയിലെ ജില്ലയിലെ യാത്രാക്ലേശം സംബന്ധിച്ച ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. യോഗങ്ങളിലെ നിർദ്ദേശങ്ങൾ നടപ്പിലാവുന്നില്ല:ജില്ലയിൽ സന്ധ്യ കഴിഞ്ഞാലുള്ള യാത്രാ ക്ലേശത്തിന് പരിഹാരവുല്ല.

ഗരത്തെ രാത്രിയിലും സജീവമാക്കാൻ ബസ് സമയം പരിഷ്കരിക്കണമെന്ന് സർക്കാർ വേദികളിലും, നിയമസഭയിൽ പോലും ജനപ്രതിനിധികൾ വാദിച്ചിരുന്നു.ബസ് സർവീസിന്റെ ആഭാവമാണ് നേരത്തെ കടകളടച്ച് ജില്ല നിശ്ചലമാകാൻ കാരണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടിയിലെ ജില്ലയിലെ യാത്രാക്ലേശം സംബന്ധിച്ച ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

 ദേശീയപാതയിലാകട്ടെ രാവിലെയും, വൈകുന്നേരങ്ങളിലും സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നത് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമാണെന്ന് ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും. ഈ സമയങ്ങളിൽ മറ്റുള്ള യാത്രക്കാർക്ക് ബസ്സിൽ കയറിപ്പറ്റാൻ തന്നെ പാടാണ്. മംഗലാപുരം ഭാഗത്തേക്കുള്ള കേരള- കർണാടക കെഎസ്ആർടിസി ബസുകൾ സന്ധ്യ കഴിഞ്ഞാൽ അരമണിക്കൂറിൽ ഒന്നെന്ന നിലയിലാണ് ഓടുന്നത്. ഈ ബസ്സുകൾ ഡിപ്പോയിൽ നിന്ന് തന്നെ കുത്തിനിറച്ച് യാത്രക്കാരെയും കൊണ്ട് നേരെ മംഗലാപുരം ഭാഗത്തേക്കാണ് പോകുന്നത്. ഇത് പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുമുണ്ട്. ഇത് പലതവണ അധികൃതരെയാത്രക്കാർ അറിയിച്ചതുമാണ്. ഒരു കാര്യത്തിലും പരിഹാരം ഇല്ലാത്തത് ജില്ലയിൽ യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.

No comments