JHL

JHL

കേബിൾ സ്ഥാപിക്കാൻ കുഴി തോണ്ടലും, ഭാഗികമായ മൂടലും; മൊഗ്രാൽ ദേശീയവേദി ജില്ലാ കലക്ടർക്ക് പരാതി നൽകി


മൊഗ്രാൽ(www.truenewsmalayalam.com) : ദീർഘവീക്ഷണമില്ലാ തെ ദേശീയപാതയിൽ തുടർച്ചയായി നടക്കുന്ന നിർമ്മാണ പ്രവൃ ർത്തികളിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ദുരിതം ചൂണ്ടിക്കാട്ടി മൊഗ്രാൽ ദേശീയവേദി ജില്ലാ കലക്ടർക്ക് പരാതി നൽകി.

 ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടപ്പാതയ് ക്കുള്ള സ്ഥലം നിർമ്മാണ കമ്പനി അതികൃതർ  നിരപ്പാക്കിയതിനു ശേഷം കേബിൾ സ്ഥാപിക്കാനായി ഇതേ സ്ഥലത്ത്  ടെലി കമ്പനിക്കാർ കുഴി എടുക്കാൻ തുടങ്ങിയതാണ് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതത്തിന് കാരണ മായിരിക്കുന്നതെന്ന് ദേശീയവേദി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 കേബിൾ സ്ഥാപിച്ചു കഴിഞ്ഞാൽ കുഴി കൃത്യമായി മൂടുന്നില്ല. ഇതുമൂലം സർവീസ് റോഡിൽ നിന്ന് ഉൾഭാഗങ്ങളിലെ ഗ്രാമീണ റോഡുകളിലേക്കുള്ള ഗതാഗത സൗകര്യത്തിനും തടസ്സമായി നിൽക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

 കുഴിയെടുത്ത ഭാഗത്തും, മൂടിയ ഭാഗത്തും ഇപ്പോൾ ചളിയായി നിൽക്കുന്നതും കാൽനട യാത്രക്കാക്ക് ദുരിതമായിട്ടുണ്ട്. വിഷയത്തിൽ ജില്ലാ കലക്ടറുടെ അടിയന്തിര ഇടപെടൽ വേണമെന്നും ദേശീയവേദി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


No comments