JHL

JHL

പെർവാട് കടപ്പുറത്ത് കടലിൽ വലയെറിയുകയായിരുന്ന യുവാവിനെ കാണാതായി


കുമ്പള(www.truenewsmalayalam.com) : പെർവാട് കടപ്പുറത്ത് കടലിൽ വലയെറിയുകയായിരുന്ന യുവാവിനെ കാണാതായി.

 കുമ്പള പെർവാഡ് കോളനിയിലെ അർഷാദി (19) നെയാണ് ചൊവ്വാഴ്ച(ഇന്ന്) വൈകുന്നേരം അഞ്ചുമണിയോടെ കാണാതായത്.

  കടലോരത്തിന് അൽപം അകലെ വെള്ളത്തിലാണ് കാണാതായിട്ടുള്ളത്. സംഭവം നേരിട്ട് കണ്ട ചിലർ വിവരം നൽകിയതിനെത്തുടർന്ന് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും മറ്റും വെള്ളത്തിൽ തിരച്ചിൽ നടത്തി വരികയാണ്.

No comments