JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: കലോത്സവത്തിന് തുടക്കമായി, സിനിമാനടൻ പിപി ഉണ്ണികൃഷ്ണന്റെ വരവ് ചടങ്ങിന് ആവേശമായി

മൊഗ്രാൽ. ഉത്സവാന്തരീക്ഷത്തിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിന്(തകധിമി-24) തുടക്കമായി.

 കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം ജമീലാ-സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സിനിമാ നടൻ പിപി കുഞ്ഞി കൃഷ്ണൻ, കുമ്പള എഎസ്ഐ പ്രസാദ് മീലത്ത് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് അനിൽ കെ സ്വാഗതം പറഞ്ഞു.
കുട്ടികളോടൊപ്പം പാട്ടുപാടിയും,പാടിച്ചും പിപി ഉണ്ണികൃഷ്ണൻ ചടങ്ങിന് ആവേശം പകർന്നു.

 ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ. എസ്എം സി ചെയർമാൻ ആരിഫ് ടിഎം,മദർ പിടിഎ പ്രസിഡണ്ട് ഇർഫാന, ഹെഡ്മാസ്റ്റർ സുകുമാരൻ കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രദീഷ് പി, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്.എം.സി വൈസ് ചെയർപേഴ്സൺ നജ്മുന്നിസ, സ്റ്റാഫ് സെക്രട്ടറി എഫ്എച്ച് തസ്‌നീം, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ ജയ്സൺ ജോസ് നന്ദി പറഞ്ഞു.

No comments