JHL

JHL

മുഖ്യമന്ത്രി - പോലീസ് - ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ട് ; വെൽഫെയർ പാർട്ടി രഷ്ട്രീയ വിശദീകരണ യോഗം ഇന്ന് കുമ്പളയിൽ

കുമ്പള : മുഖ്യമന്ത്രി  - പോലീസ് - ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാണിക്കുന്ന  വെൽഫെയർ പാർട്ടി രഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വെകുന്നേരം കുമ്പളയിൽ. 

ആർ.എസ്.എസുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി വിദ്വേഷ പ്രചാരണങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് രാഷ്ടീവിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രെട്ടറി ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ നേതാക്കളായ മുഹമ്മദ് വടക്കേക്കര, ടി കെ അഷ്‌റഫ്, മഹമൂദ് പള്ളിപ്പുഴ, സി എച്ച് ബാലകൃഷ്ണൻ , ഹമീദ് കക്കണ്ടം, അബ്ദുല്ലത്തീഫ് കുമ്പള, യൂസുഫ് ചെമ്പരിക്ക, അമ്പുഞ്ഞി തലക്കളായി, ഫൗസിയ സിദ്ദീഖ്, സഹീറ ലത്തീഫ്, നഹാറുദ്ദീൻ  തുടങ്ങിയവർ സംബന്ധിക്കും. 


No comments