JHL

JHL

കുമ്പള ടൗണിനെ അടച്ചു കൊണ്ടുള്ള ദേശീയപാത വികസനം:പഞ്ചായത്ത് പ്രസിഡണ്ട്‌ നിവേദനം നൽകി

കുമ്പള.ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുമ്പള നഗരത്തിലെ നിർമാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും, അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറാ-യൂസുഫ് ദേശീയപാത കേരള റീജിണൽ ഓഫീസർ ബി.എൽ മീണയ്ക്ക് നിവേദനം നൽകി.

തിരുവനന്തപുരത്തെ ഓഫീസിലെത്തിയായിരുന്നു നിവേദനം നൽകിയത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള നഗരത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ദുരിതവും, ആശങ്കയും അദ്ദേഹത്തോട് ബോധിപ്പിക്കുകയും നിർമാണത്തിൽ ടൗണിന് തടസ്സമാകാത്ത വിധത്തിൽ സമഗ്രമാ യ മാറ്റം വരുത്താനും നിവേദനത്തിൽ ആവശ്യപ്പെട്ടു.

വ്യക്തമായ ധാരണയില്ലാതെയാണ്  കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ കുമ്പള റെയിൽവേ സ്റ്റേഷൻ വരെയുള്ള മൂന്നുറ് മീറ്ററിലേരെയുള്ള നിർമാണമെന്നും ഈ നിർമ്മാണ രീതി ടൗണിന് ദോഷം ചെയ്യുമെന്നും, അതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും
താഹിറാ-യൂസുഫ് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇതേ വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. മഞ്ചേശ്വരം എംഎൽഎ,എ.കെ.എം അഷ്റഫ്ന്റെ പേഴ്സൽ അസിസ്റ്റൻ്റ് അഷ്റഫ് കൊടിയമ്മയും പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.

No comments