എഴുപത് അംഗങ്ങളുമായി മൊഗ്രാലിൽ ഹെൽത്ത് ക്ലബ്ബ് (Mec7) ന് തുടക്കമായി
മൊഗ്രാൽ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 2012 രൂപംകൊണ്ട മൾട്ടി എക്സൈസ് കോമ്പിനേഷൻ (എംഇസി7 ഹെൽത്ത് ക്ലബ്)ന്റെ യുണിറ്റ് മൊഗ്രാലിലും രൂപവൽക്കരിച്ചു.ഇതിന്റെ ഉത്ഘാടനം വ്യവസായ പ്രമുഖൻ കെഎം അബ്ദുള്ളകുഞ്ഞി സ്പിക് നിർവഹിച്ചു.എം മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ കോഡിനേറ്റർ എൽകെ മുഹമ്മദ് മാസ്റ്റർ, പ്രോഗ്രാം ഓർഗനൈസർ അഷ്‌റഫ് അണ്ടോണ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
സംസ്ഥാനത്ത് 250 പരം യൂണിറ്റുകളിലായി പതിനാലായിരത്തോളം അംഗങ്ങളുണ്ട് ഈ ഹെൽത്ത് ക്ലബ്ബിൽ. അനുദിനം വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളിൽ നിന്നും, സാമൂഹികമായ അനാരോഗ്യ പ്രവണതകളിൽ നിന്നും മുക്തരാവുന്നതിനും, ആരോഗ്യം വീണ്ടെടുക്കുന്നതിനും, സംരക്ഷിക്കുന്നതിനും വ്യായാമം ഉൾപ്പെടെയുള്ള പരിശീലനങ്ങൾ ഹെൽത്ത് ക്ലബ്ബിൽ ചെയ്തുവരുന്നുണ്ട്. രാവിലെ അര മണിക്കൂർ ഇതിനായി അംഗങ്ങൾ മാറ്റിവെക്കുന്നുമുണ്ട്.
സൈന്യത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സലാഹുദ്ദീനാണ് ഈ ആരോഗ്യ പദ്ധതി സമൂഹത്തിന് സമർപ്പിച്ചത്.മൊഗ്രാലി ൽ രൂപം കൊണ്ട ക്ലബ്ബിൽ ഇതിനകം എഴുപതോളം പേർ അംഗങ്ങളായിട്ടുണ്ട്.

Post a Comment