JHL

JHL

മുസ്ലിം സമുദായം മടങ്ങേണ്ടത് പ്രവാചകനിലേക്കും ഖലീഫമാരിലേക്കും തന്നെ - പി മുജീബ് റഹ്മാൻ

കുമ്പള : മുസ്ലിം സമുദായം മടങ്ങേണ്ടത് പ്രവാചകനിലേക്കും  ഖലീഫമാരിലേക്കും തന്നെയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പ്രസ്താവിച്ചു. കുമ്പളയിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വ സാഹോദര്യമാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്. ആ സാഹോദര്യമാണ് ഖലീഫമാരും പറഞ്ഞു തന്നിട്ടുള്ളത്. മനുഷ്യ സമൂഹം ഒന്നടങ്കം ആദമിൻറെ സന്തതികൾ ആണ് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നതും മുസ്ലിംകൾ വിശ്വസിക്കുന്നതും. മുസ്ലിം സമുദായം ഒന്നടങ്കം ഖലീഫമാരെ അംഗീകരിക്കുന്നു. ഖലീഫമാരിലേക്ക് മടങ്ങുന്നു എന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി എന്താണ് അർത്ഥമാക്കുന്നത് എന്ന് അദ്ദേഹം മുസ്ലിം സമുദായത്തോട് വിശദീകരിക്കണം. ഖലീഫമാരിലേക്കല്ലാതെ  കമ്മ്യൂണിസത്തിലേക്കും ഏംഗൽസിലേക്കും  ഫാസിസത്തിലേക്കും ഇസ്ലാമിന് മടങ്ങാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്ലാമി സർവ്വദേശീയ പ്രസ്ഥാനം അല്ലേ എന്നാണ് മുഖ്യമന്ത്രിയുടെ സംശയം. ജമാഅത്തെ ഇസ്ലാമി സർവ്വദേശീയ പ്രസ്ഥാനം എന്നല്ല വിശ്വ സാഹോദര്യം പഠിപ്പിച്ച ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രസ്ഥാനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാചക പ്രയുക്തമായ ഇസ്ലാമിനെയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധീകരിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കെതിരെ തീവ്രവാദ ചാപ്പ കുത്തി ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഭരണകൂടത്തിനും രക്ഷപ്പെടാനാവില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് അവരുടെ മത കാര്യങ്ങൾ നോക്കിയാൽ പോരെ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ രാഷ്ട്രീയത്തെ മാറ്റി നിർത്തിയുള്ള ഇസ്ലാം എന്ന ഒരു ആശയം ഇസ്ലാമിൽ ഇല്ല.  മതമെന്നോ രാഷ്ട്രീയമെന്നോ വിവേചനം നൽകാതെ സകല വ്യവഹാരങ്ങളിലും ഒരു മുസ്ലിമിന് ഇസ്ലാം ഉണ്ടാകണം എന്നതാണ് തത്വം. ഇസ്ലാം ജീവിതത്തിൽ ഇടപെടുന്ന മതമാണെന്ന് അദ്ദേഹം പറഞ്ഞു.

 ജി ഐ ഒ    കാസർകോട് ജില്ലാ പ്രസിഡണ്ട്  ഫാത്തിമ ജാസ്മിൻ   അധ്യക്ഷത വഹിച്ചു .
ജി ഐ ഒ ജില്ലാ സമിതി അംഗം തഹാനി അബ്ദുസ്സലാം, ജില്ലാ സമിതി അംഗം ഫാത്തിമ ബിഷാറ എന്നിവർ  പ്രമേയം അവതരിപ്പിച്ചു.
 ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള  ശൂറാ അംഗം പി റുക്സാന, ജില്ലാ സമിതി അംഗം അഫ്ര ശിഹാബ്  എന്നിവർ  മുഖ്യപ്രഭാഷണം നടത്തി.  ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂർ ജില്ലാ സമിതി അംഗം ത്വയ്യിബ അജ്മൽ പ്രഭാഷണം നിർവഹിച്ചു. 
ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട്  ജാസ്മിൻ വി കെ , സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് അദ് നാൻ മഞ്ചേശ്വരം, എസ് ഐ ഒ കാസർകോട് ജില്ലാ പ്രസിഡണ്ട് ഷിബിൻ റ ഹ് മാൻ,  ജമാഅത്തെ ഇസ്ലാമി കാസർകോട് ജില്ലാ പ്രസിഡന്റ് സഈദ് ഉമർ  സംസാരിച്ചു.ജി ഐ ഒ ജില്ലാ ജനറൽ സെക്രട്ടറി ഇബാദ അഷ്റഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഉമ്മു അസ്ര നന്ദിയും പറഞ്ഞു. നദ ഫാത്തിമ ഖിറാ അത്ത്നിർവ്വഹിച്ചു.


 

 

1 comment: