JHL

JHL

കുമ്പളയിൽ സർവീസ് റോഡിന് സമീപത്തെ ഓവുചാൽ ലോറി കയറി തകർന്നു; യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ ഗർത്തം


കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ സർവീസ് റോഡിന് സമീപത്തെ ഓവുചാൽ ലോറി കയറി തകർന്നു, യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ ഗർത്തം 

 ഇന്ന് (തിങ്കളാഴ്ച) രാവിലെ ബ്രേക്ക് ഡൗണായ മറ്റൊരു ലോറിയെ മറി കടക്കുന്നതിനിടെയിലാണ് ലോറി ഓവുചാലിന്റെ സ്ലാബിന് മുകളിലേക്ക് കയറിയത്, ഉടന്‍ സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു.

 ഓവുചാല്‍ തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വന്‍ അപകട ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.


No comments