JHL

JHL

മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ടാകണം നബിദിനാഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്; സെയ്യിദ് മദനി തങ്ങൾ മൊഗ്രാൽ


മൊഗ്രാൽ(www.truenewsmalayalam.com) : ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ടും,നബിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ടും,അത് ജീവിതത്തിൽ പകർത്തിയും,മാതൃക പിന്തുടർന്നും വേണം നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്ന് സയ്യദ് മദനി തങ്ങൾ മൊഗ്രാൽ അഭിപ്രായപ്പെട്ടു.

 മൊഗ്രാൽ മീലാദ് നഗറിലെ മീലാദാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മീലാദ് കമ്മിറ്റി പ്രസിഡണ്ട് ടിപി ഫസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശുറൈക്ക് സ്വാഗതം പറഞ്ഞു.

 തുടർന്ന് നടന്ന മൗലൂദ് പാരായണ സദസ്സിന് ഷാഫി ജുമാ മസ്ജിദ് ഇമാം റിയാസ് അശാഫി,ഖിളർ മസ്ജിദ് ഇമാം ഴിയാദ് മദനി, മൊയ്തീൻ ബാവ ഉസ്താദ്, ഇബ്രാഹിം ഉപ്പഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.

 തുടർന്ന് തളങ്കരയിലെ മദ്രസാ വിദ്യാർത്ഥികളുടെ ദഫ് മുട്ട് പ്രദർശനവും നടന്നു. രാത്രി നടന്ന ബുർദാ ആലാപന സദസ്സിന് നാസർ കോഴിക്കോട്,റൗഫ്

അസ്ഹരി,മുഹ്സിൻ പള്ളിക്കാൽ,സൈഫ് ഓംച്ചപുഴ,റാഷിദ്‌ എന്നിവർ നേതൃത്വം നൽകി.ആയിരം പേർക്ക് നെയ്ച്ചോർ പൊതി വിതരണം ചെയ്തതോടെ പരിപാടിക്ക് സമാപനമായി.

 ചടങ്ങിൽ ടൗൺ ഷാഫി ജുമാ മസ്ജിദ് പ്രസിഡണ്ട് പിഎ ആസിഫ് മുഖ്യാതിഥിയായി സംബന്ധിച്ചു.

 മീലാദ് നഗർ ഗൾഫ് കമ്മിറ്റി ചെയർമാൻ ടിപി അനീസ്, പിഎം റഷീദ്, മമ്മൂണു, മീലാദ് കമ്മിറ്റി അംഗങ്ങളായ ഹാഷിർ,ജവാദ്, മിദ്ലാജ്,അദ്നാൻ,മഹ്ശൂഖ്, നസീം,റസീൻ,സാഹിൽ, ശമ്മാസ്,മുഫീദ്,റൂഷെയ്ദ്, ഫായിസ്,ഹിഷാം,മിസ്ബ, ശാമിൽ,ഹാദിൽ,റാസി, മുതിർന്ന അംഗങ്ങളായ ഇർഷാദ്,എസ്കെ കാസിം, ടിപി മുഹമ്മദ്,ടിപി അബ്ദുള്ള,ടിഎം ഇബ്രാഹിം,കെഎ മുഹമ്മദ്, എംഎസ് അബ്ദുള്ള കുഞ്ഞി,ബഷീർ ഫിർദൗസ്, ബികെ കബീർ,ഖാദർ കെഎം,എംഎസ് അഷ്‌റഫ്‌, ടിഎ ജലാൽ,ബാസിത്ത്, ശരീഫ്, റഹ്മാൻ എംഎ തുടങ്ങിയവർ നേതൃത്വം നൽകി.


No comments