മഞ്ചേശ്വരം :വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുകയും പദ്ധതി വിഹിതം നടപ്പാക്കുന്നതിൽ പക്ഷപാതം കാണിക്കുന്നതിലും പ്രതിഷേധിച്ചു എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി നടത്തിയ എംഎൽ എ ഓഫീസ് മാർച്ചിൽ പ്രധിഷേധമിരമ്പി. രാവിലെ 11 മണിക്ക് മംഗൽപാടി പാർട്ടി ഓഫീസിന്റെ മുൻവശത്തു നിന്നും ആരംഭിച്ച റാലി സ്ത്രീകളും കൂട്ടികളടക്കം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി എംഎൽ എ ഓഫീസിനു മുമ്പിൽ വെച്ചു മാർച്ച് പോലീസ് ഭാരിക്കേട് വെച്ചു തടഞ്ഞു. പാർട്ടി ജില്ലാ വൈസ് പ്രെസിഡന്റ് ഇക്ബാൽ ഹൊസംഗടി പരിപാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷെരീഫ് പാവൂർ സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി,കുമ്പള ഗ്രാമ പഞ്ചായത്തു അംഗവും പാർട്ടി വൈസ് പ്രെസിഡന്റുമായ അൻവർ ആരിക്കടി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം ട്രെഷെറർ അൻസാർ ഗാന്ധി നഗർ, ജോയിന്റ് സെക്രട്ടറി റസാഖ് ഗാന്ധി നഗർ കമ്മിറ്റി അങ്ങളായ താജു ഉപ്പള,നാസർ ബംബ്രാണ എന്നിവർ സംബന്ധിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി ഷെബീർ പോസട്ട് നന്ദി അറിയിച്ചു.
Post a Comment