മദ്രസകൾക്കെതിരായ റിപ്പോർട്ട്: ന്യൂനപക്ഷ വിരുദ്ധതയ്ക്ക് വേണ്ടി ബാലാവകാശ കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു. -മീലാദ് കമ്മിറ്റി
രാജ്യത്ത് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയും, മതസ്വാതന്ത്ര്യത്തിന് മേലുമുള്ള കടന്നാക്രമണവുമാണ് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട്. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയിൽ മദ്രസകൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് രാജ്യത്ത് ഏറെ പ്രശംസയ്ക്ക് വിധേയമായിട്ടുള്ളതാണ്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ പൊതുവിദ്യാഭ്യാസത്തിന് തടമസമില്ലാത്ത വിധത്തിൽ സമയം ക്രമീകരിച്ചുകൊണ്ടുമാണ് മദ്രസകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാരുകളുടെ സാമ്പത്തിക സഹായമില്ലാതെയാണ് മദ്രസകൾ പ്രവർത്തിച്ചു വരുന്നത്. ഇത് മനസ്സിലാക്കാൻ ബാലാവകാശ കമ്മീഷൻ മൻമോഹൻസിംഗ് സർക്കാറിന്റെ കാലത്ത് നിയമിച്ച "സച്ചാർ'' കമ്മീഷൻ റിപ്പോർട്ട് പഠിക്കണമെന്നും മീലാദ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ഫസൽ ടിപി അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിർ ഈ വർഷത്തെ മീലാദാഘോഷ പരിപാടിയുടെ വരവ്- ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സെക്രട്ടറി ശുറൈഖ് സ്വാഗതം പറഞ്ഞു.
ഗൾഫ് കമ്മിറ്റി ചെയർമാൻ ടിപി അനീസ്, ഗൾഫ് പ്രതിനിധികളായ പിഎം റഷീദ് ഒമാൻ, മമ്മൂണു, സീനിയർ അംഗങ്ങളായ കെഎ മുഹമ്മദ്,ടിപി അബ്ദുള്ള,ടിഎ ജലാൽ,ടിഎം ഇബ്രാഹിം,മുഹമ്മദ് ടി പി,എംഎസ് മുഹമ്മദ് കുഞ്ഞി,കമ്മിറ്റി അംഗങ്ങളായ കബീർ ബികെ,മിദ്ലാജ് ടിപി, എംഎസ് അബ്ദുള്ള കുഞ്ഞി,കാദർ കെഎം, അനസ്,അദ്‌നാൻ ടി പി,ജവാദ്,മുഫീദ്,റസീം എന്നിവർ സംബന്ധിച്ചു.
Post a Comment