പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു ; അവരെ പോലെ പിരിവെടുക്കുകയും ചെയ്യുന്നെന്ന് പി.വി. അന്‍വര്‍
കാസര്‍കോട്: അബ്ദുള്‍ സത്താറിനോട് പോലീസ് കാട്ടിയത് ഗുണ്ടായിസമാണെന്നും പോലീസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നതായും അവരേപ്പോലെ പിരിവെടുക്കുന്നെന്നും പി.വി. അന്‍വര്‍. പോലീസും രാഷ്ട്രീയക്കാാരും തമ്മിലുള്ള നെക്‌സസ് സജീവമാണെന്നും പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തിയാണ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി.പോലീസിന്റെ ടാര്‍ഗറ്റ് പിരിക്കലില്‍ പോലീസിന്റെ ഏറ്റവും വലിയ ഇരകള്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പൊലീസ് ഇറങ്ങുകയാണ്. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിന്റെ സ്വഭാവമാണ് പൊലീസിനെന്നും പറഞ്ഞു.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. അബ്ദുള്‍ സത്താറിനെ പോലൊരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ അത് ചോദിക്കാനുള്ള ബാദ്ധ്യത ഏതെങ്കിലും യൂണിയന്‍ നേതാവ് കാട്ടിയോയൊന്നും ചോദിച്ചു. യൂണിയന്‍ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഇല്ലേയെന്നും ചോദിച്ചു. പോലീസിന്റെ അഹങ്കാരം റോഡില്‍ കാത്തുനില്‍ക്കുന്ന കുടുംബത്തെയാണ് അനാഥമാക്കിയതെന്നും ഇത് ചോദ്യം ചെയ്യാന്‍ കാസര്‍കോട്ടെ ജനതയ്ക്ക് കഴിഞ്ഞില്ലെന്നും അന്‍വര്‍ പറഞ്ഞു.
Post a Comment