JHL

JHL

കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തിന് മുന്നോടിയായി ക്ലബ്ബ് ഡെലിഗേറ്റ് മീറ്റ്

കുമ്പള : 2024 ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന കുമ്പള ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾക്കായുള്ള ഒരു യോഗം  "ക്ലബ് ഡെലിഗേറ്റ് മീറ്റ്" 2024 ഒക്ടോബർ 17, വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 മണിക്ക് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
സംഘാടക സമിതി ചെയർമാൻ യൂ പി താഹിറ യൂസഫ്, ജനറൽ കൺവീനർ രവി മുല്ലചേരി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടി, കൺവീനർ മുഹാജിർ മാസ്റ്റർ എന്നിവർ എല്ലാ ക്ലബ്ബുകളെയും ഈ യോഗത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു.


No comments