എസ്ഡിപിഐ ജനജാഗ്രത കാംപയിൻ മഞ്ചേശ്വരം മണ്ഡലം വാഹനജാഥ നാളെമുതൽ
ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പോലിസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്നതിന് സ്വമേധയാ കേസുകള്‍ വര്‍ധിപ്പിക്കുന്നു.
ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന സമീപനം ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. എലത്തൂര്‍ തീവെപ്പു കേസിലെ കുറ്റാരോപിതനെ ഷെഹീന്‍ ബാഗുമായി ചേര്‍ത്ത് അജിത് കുമാര്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്. തെളിവുകള്‍ പലതും ഉണ്ടായിട്ടും മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് എസ്ഡിപിഐ വാഹനജാഥ സംഘടിപ്പിക്കുന്നത് നേതാക്കൾ പറഞ്ഞു 16 ന് വൈകുന്നേരം 4 മണിക്ക് മൊഗ്രാലിൽ ജില്ലാ സെക്രട്ടറി സിഎ സവാദ് ജാഥഉൽഘാടനം ചെയ്യും 19ന് വൈകീട്ട് 7 മണിക്ക് ഹൊസങ്കടിയിൽ പദയാത്രയോടെ ജാഥ സമാപിക്കും
വാർത്താസമ്മേളനത്തിൽ മണ്ഡലം വൈസ്പ്രസിഡന്റ് അൻവർ അരിക്കാടി, മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് പാവൂർ, മണ്ഡലം സെക്രട്ടറി ശബീർ പൊസോട്ട്, മണ്ഡലം ജോയിന്റ് സെക്രട്ടറി സുബൈർഹാരിസ്, മണ്ഡലം കമ്മിറ്റി അംഗം തജുദ്ധീൻ ഉപ്പള എന്നിവർ സംബന്ധിച്ചു.
Post a Comment