ഗാന്ധിജയന്തി ദിനാചരണം; ജി.എച്ച്.എസ്.എസ് കുമ്പളയിൽ ശുചീകരണ യജ്ഞം നടത്തി
കുമ്പള(www.truenewsmalayalam.com) : ജി എച്ച് എസ് എസ് കുമ്പളയുടെ വിവിധ സംഘടനളായ നാഷനൽ സർവ്വീസ് സ്കീം, ജൂനിയർ റെഡ് ക്രോസ്, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, പി ടി എ അംഗങ്ങൾ സംയുക്തമായി,ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം നടത്തി.
കുമ്പള സിനിയർ സിവിൽ പോലിസ് ഓഫീസർമാരായ ഗോവിന്ദൻ, ഗീത എന്നിവരുടെ സന്ദർശനവും ആശംസകളും വിദ്യാർത്ഥികൾക്ക് പ്രചോദനമായി.
പ്രിൻസിപ്പാൽ രവി മുല്ലചേരി, എച്ച് എം ഷൈലജ ടീച്ചർ, പി ടി എ വൈസ് പ്രസിഡൻ്റ് മാരായ രത്നാകരൻ ജി , മൊയ്തീൻ അസിസ്, വിദ്യാർത്ഥി സംഘടനാ കേർഡിനേറ്റർ മരായ സുപ്രീത്ത് മാഷ്, അശ്വിനി ,അഖില, അശ്വത്ത്, സൈബു എന്നിവർ നേതൃത്വം നൽകി.
Post a Comment