മുഗു റോഡിലെ ബിരുദ വിദ്യാർത്ഥിനി അസുഖത്തെത്തുടർന്ന് മരിച്ചു
സീതാംഗോളി :മുഗു റോഡിലെ ബിരുദ വിദ്യാർത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഹമ്മദിന്റെയും ഫൗസിയയുടെയും മകള്‍ ആയിഷത്ത് ത്വയിബ(18) ആണ് മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജിലെ ഒന്നാംവര്‍ഷ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
സഹോദരങ്ങൾ: മുഹമ്മദ് തമീം (എസ്എസ്എഫ് സീതാംഗോളി സെക്ടർ സെക്രടറി), തൻവീർ, ത്വാഹിറ, തൗസീഫ. ഖബറടക്കം പുത്തിഗെ മുഹിമ്മാത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. എസ്കെഎസ്എസ്എഫ് കാസർകോട് ജില്ലാ സെക്രടറിയേറ്റ് അംഗം റാസിഖ് ഹുദവി, കുമ്പള മേഖല പ്രസിഡണ്ട് റിയാസ് പേരാൽ എന്നിവർ മാതൃസഹോദരന്മാരാണ്.
Post a Comment