നിർമ്മാണം കഴിഞ്ഞ് മണിക്കൂറുകൾ കൊണ്ട് റോഡ് തകർന്ന സംഭവം : അഴിമതി അന്വേഷിക്കണം - വെൽഫെയർ പാർട്ടി
സഞ്ചാര സ്വാതന്ത്ര്യം പതിനാറ് ദിവസം തടഞ്ഞുവെച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഇൻ്റർലോക്ക് പാകിയത് കേവലം പത്ത് മണിക്കൂറിനകമാണ് തകർന്നത് . കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികളിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. മുഴുവൻ കുഴികളും ഉടൻ തന്നെ അടക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിനാറ് ദിവസം ഗതാഗതം മുടക്കി അറ്റകുറ്റ പണി നടത്തിയ ചന്ദ്രഗിരി റോഡ് ഒരു ദിവസം കൊണ്ട് തകർന്നതിൽ വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്സ് ക്ലബ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ചന്ദ്രഗിരി പാലത്തിന് സമീപം അവസാനിച്ചു. വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം പ്രസിഡന്റ് നഹാർ കടവത്ത്, അബ്ദുൽ ഹമീദ് കക്കണ്ടം, സി.എ യൂസുഫ്, അബ്ദുൽ റഹ്മാൻ കണ്ണംകുളം, ബി.എ അബ്ബാസ്, അബ്ദുൽ ഖാദർചട്ടഞ്ചാൽ, നൂരിഷ മൂടാംബയൽ, സുബൈർ നാസ്കോ, മൊയ്തീൻ പാദാർ, സിദ്ധീഖ്, അബ്ദുൽ സലാം, താജുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment