‘ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’ - വെൽഫെയർ പാർട്ടി
കാസർകോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാടക വീട്ടിൽ താമസിക്കുന്ന ഓട്ടോ റിക്ഷ ഡ്രൈവർ സത്താറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.
തൻ്റെ ജീവിത മാർഗമായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുവെച്ചതിലുള്ള മാനസിക പ്രയാസങ്ങളിലായിരുന്നു സത്താർ എന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
സംഭവത്തിൽ പൊലീസുകാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി
ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ആവശ്യപ്പെട്ടു.
തൻ്റെ ജീവിത മാർഗമായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുവെച്ചതിലുള്ള മാനസിക പ്രയാസങ്ങളിലായിരുന്നു സത്താർ എന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
സാധാരണക്കാർക്കെതിരെ ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന അമിതാധികാര പ്രയാഗത്തിൻ്റെ ഒടുവിലത്തെ ഇരയാണ് സത്താർ.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. സി എച്ച് മുത്തലിബ്, സി എച്ച് ബാലകൃഷ്ണൻ , അബ്ദുല്ലത്തീഫ് കുമ്പള , ഹമീദ് കക്കണ്ടം, സി എ യൂസഫ് , നഹാർ കടവത്ത് തുടങ്ങിയവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് സ്വാഗതവും ട്രഷറർ മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് സ്വാഗതവും ട്രഷറർ മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.
Post a Comment