JHL

JHL

ജീവിതം വെറും ആഘോഷമല്ല; യുവാക്കളോട്, കുമ്പള സി.ഐ. വിനോദ് കുമാർ


കുമ്പള(www.truenewsmalayalam.com) : ജീവിതം എന്നത് ബൈക്കിലൂടെ കറങ്ങുകയോ ഡി.ജെ. പാർട്ടികളിൽ ആർത്തുല്ലസിക്കുകയോ മാത്രമുള്ളതാണെന്ന് കരുതുന്നത് തെറ്റാണെന്ന് കുമ്പള സി.ഐ. കെ.പി. വിനോദ് കുമാർ പറഞ്ഞു.

 ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പളയിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം "കൗമാരക്കാരും യുവാക്കളും ജീവിതം വെറും ആഘോഷമാണെന്ന് കരുതുന്നത് സ്വാഭാവികമാണ്.

 എന്നാൽ, അതിനപ്പുറം നന്മയും ലക്ഷ്യബോധവും ഉൾക്കൊള്ളുന്നതാണ് ജീവിതം. ഒരു ട്രാഫിക് സംസ്കാരം നാം സ്വീകരിക്കണം. നമ്മുടെ വാഹനം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഓടിക്കണം.

 മോശം ഡ്രൈവിംഗ് നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. അതുകൊണ്ട് നല്ല ഡ്രൈവിംഗ് പതിവുകൾ കുട്ടിക്കാലം മുതൽ പഠിക്കണം," വിനോദ് കുമാർ പറഞ്ഞു.

     എ കെ ആരിഫ് അധ്യക്ഷത വഹിച്ചു.  ജനറൽ കൻവീനർ  അഷ്‌റഫ്‌ കർല സ്വാഗതം പറഞ്ഞു. 
റിട്ട: അടിഷണൽ എസ് പി, ടി. പി. രഞ്ജിത്ത്‌ ഉത്ഘാടനം ചെയിതു. 

ഫിസിയോ തെറാപ്പിയിൽ ഉന്നത വിജയം നേടിയ ഡോക്ടർ കദീജത്ത്‌ ഷായില, ഡോക്ടർ സൈനബ ഷഹദ, ജില്ലക്ക് കായിക രംഗത്ത് സ്കൂൾ തലത്തിൽ അഭിമാന നേട്ടം കരസ്ഥ മാക്കിയ അബ്ദുൽ മുഹമ്മദ്‌ ഫൈസാൻ, വിനോല ഡിസൂസ, വിഷ്ണു പ്രിയ, മുഹമ്മദ്‌ അബ്ദുൽ റൂവൈഫ്, എന്നിവർ അനുമോദാനങ്ങൾ ഏറ്റു വാങ്ങി. 

കെ എം അബ്ബാസ്, എ ബി കുട്ടിയാണം, യു കെ യുസഫ്, ഗഫൂർ എരിയാൽ, എം എ ഖാലിദ്, സത്തർ, ഡോക്ടർ രമ്യ. ഉമ്മുജമീല ബദ്രിയ നഗർ, ZA മൊഗ്രാൽ, റഫീക്ക് കൊടിയമ്മ, മൊയ്തീൻ അസീസ് തുടങ്ങിയർ സംസാരിച്ചു.

മുഹമ്മദ്‌ കുഞ്ഞി നന്ദി പറഞ്ഞു.


No comments