JHL

JHL

സക്കാത്ത് സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തി - പി മുജീബുറഹ്മാൻ

കാസർകോട് : സക്കാത്ത് സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തിയാണെന്നും സക്കാത്ത് വിതരണം വ്യവസ്ഥാപിതമാക്കിയാൽ സാമൂഹ്യ പുരോഗതി വേഗത്തിലാക്കാനാവുമെന്ന്   ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പറഞ്ഞു. ബൈത്തുസ്സകാത്ത് കേരള ഇരുപത്തഞ്ചാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25-ാം വാർഷിക പരിപാടികളുടെ ഭാഗമായി  കാസർകോട് നടപ്പിലാക്കുന്ന 25 വീടുകളുടെ പ്രഖ്യാപനവും അമീർ നിർവ്വഹിച്ചു.  ‘സാമൂഹിക പുരോഗതിയുടെ 25 വർഷങ്ങൾ’ എന്ന തലക്കെട്ടിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾ ആണ് നടക്കുന്നത്.   സകാത്തിനെ സാമൂഹിക  പുരോഗതിക്കനുയോജ്യമായ രീതിയില്‍  വിനിയോഗിച്ച് കാല്‍നൂറ്റാണ്ട് കാലമായി കേരളത്തിലുടനീളം വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള 

ഭവന നിര്‍മാണം, തൊഴില്‍  പദ്ധതികള്‍, ചികിത്സ, സ്‌കോളര്‍ഷിപ്പ്, കുടിവെള്ള പദ്ധതി, പെന്‍ഷന്‍,  കടബാധ്യത തീര്‍ക്കല്‍  തുടങ്ങിയ വിവിധ മേഖലകളിലായി അരലക്ഷത്തോളം ദരിദ്രരായ  വ്യക്തികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ സഹായം നല്‍കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക്  സാധിച്ചിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു. 

രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യ പ്രഭാഷണം നടത്തി. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഭവന പദ്ധതി വിതരണ ഉദ്ഘാടനം കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗവും സ്വയം തൊഴിൽ പദ്ധതി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും നിർവ്വഹിച്ചു.  മുൻ മന്ത്രി സി.ടി അഹമ്മദലി, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി ഐ നൗഷാദ്,  ബൈത്തുസ്സകാത്ത്  കേരള വൈസ് ചെയർമാൻ യു .പി സിദ്ധീഖ് മാസ്റ്റർ, ഹസനതുൽ ജാരിയ മസ്ജിദ് ഖത്തീബ് അതീഖ് റഹ്മാൻ ഫൈസി,  ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡൻ്റ് വി.കെ ജാസ്മിൻ, സെക്രട്ടറി എം.കെ ഷമീറ, സി.എ മുഹമ്മദ് നാൽത്തടുക്ക എന്നിവർ സംസാരിച്ചു. 

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് സഈദ് ഉമർ സ്വാഗതവും, ജില്ലാ സെക്രട്ടറി പി എസ് അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.

No comments