തൊഴിലധിഷ്ഠിത കോഴ്സുകളിൽ വിദ്യാർത്ഥികൾ തൽപരരാകണം; എകെഎം അഷ്റഫ് എംഎൽഎ
മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്ത് തൊഴിലില്ലായ്മ യുവതലമുറകൾക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികം വലിയ തടസ്സമായി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് അഭിപ്രായപ്പെട്ടു.
മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന "സ്റ്റാർസ്'' പദ്ധതിയുടെ സോഷ്യൽ ഡെവലപ്മെന്റ്(എസ് ഡിസി ) വികസന സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ അധ്യക്ഷതവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൾ ഇൻ ചാർജ് അനിൽ കെ സ്വാഗതം പറഞ്ഞു. ജയറാം ജെ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ജമീലാ-സിദ്ദീഖ്, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, ഹെഡ്മാസ്റ്റർ സുകുമാരൻ കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതീഷ്,പിടിഎ പ്രസിഡണ്ട് അശ്റഫ് പെർവാഡ്, എസ്.എം.സി ചെയർമാൻ ആരിഫ് എൻജിനീയർ, മദർ പി ടിഎ പ്രസിഡണ്ട് ഇർഫാന, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്എംസി വൈസ് ചെയർപേഴ്സൺ നജിമുന്നിസ,പിടിഎ എസ്എംസി അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ്എച്ച് തസ്‌നീം നന്ദി പറഞ്ഞു.
എകെഎം അഷ്റഫ് എംഎൽഎ മുഖ്യ രക്ഷാധികാരിയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ ചെയർപേഴ്സയും, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീലാ-സിദ്ദീഖ് വൈസ് ചെയർപേഴ്സയും, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ കെ കൺവീനറായും, പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, ബ്ലാക്ക് പ്രൊജക്റ്റ് കോ:ഓർഡിനേറ്റർ, സ്കിൽ സെന്റർ കോ:ഓർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളായും എസ് ഡിസി ഡെവലപ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകി.
Post a Comment