JHL

JHL

'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടൽ; കേരളത്തിൽ ആദ്യമായി കുമ്പള പഞ്ചായത്തിലെ ഉജാർ ഉളുവാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ


കുമ്പള(www.truenewsmalayalam.com) : കേരളത്തിൽ ആദ്യമായി, കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്തിലെ ഊജാർ ഉളുവാറിൽ 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ, ഭൂരേഖ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.

ഈ പദ്ധതിയിലൂടെ, ഭൂമിയുടെ അതിർത്തികൾ, ഉടമസ്ഥാവകാശം, നികുതി വിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും സാധാരണക്കാർക്ക് സ്വന്തം വീട്ടിൽ നിന്ന് തന്നെ ലഭ്യമാകും. സർവേ, റവന്യൂ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ വിവിധ സേവനങ്ങൾ ഇനി ഒരേ പോർട്ടലിൽ ലഭിക്കുന്നതോടെ, ഭൂമി സംബന്ധിച്ച എല്ലാ ഇടപാടുകളും കൂടുതൽ സുഗമമാകും.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ, എം എൽ എ മാരോടപ്പം കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു പി താഹിറാ യൂസഫും, മെമ്പർ യൂസഫ് ഉളവാറും പങ്കെടുത്തു.


No comments