വൊർക്കാടി ആനക്കല്ലിൽ അനധികൃതമായി കുന്നുകൾ നിരപ്പാകുന്നതിൽ അധികാരികൾ മൗനം വെടിയണം; എസ്.ഡി.പി.ഐ
മഞ്ചേശ്വരം(www.truenewsmalayalam.com) : വൊർക്കാടി ആനക്കല്ലിൽ അനധികൃതമായി കുന്നുകൾ ഇടിച്ചു വ്യാപകമായി മണ്ണ് കടത്തുന്നത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മലയോര മേഖലയായ കർണാടകയുടെ അതിർത്തി പങ്കിടുന്ന ആനക്കൽ പ്രദേശത്തെ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് നിർമാണ പ്രവർത്തനത്തിന്റെ പേരിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. ഇത് വലിയൊരു അപകടത്തെയാണ് വിളിച്ചു വരുത്തുന്നത്.
പ്രദേശത്തെ ജനങ്ങളുടെ എതിർപ്പിനെ മറി കടന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു മണ്ണ് കടത്തുന്നുവെന്നും ഇതിനെ പോലീസോ, റവന്യൂ വകുപ്പോ തടയുന്നില്ലെന്നും പ്രദേശ വാസികൾ ആരോപിക്കുന്നു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തത്തെ മുന്നിൽ കണ്ട് കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നതിനെ അധികൃതർ ഇടപെട്ട് തടയണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇതിനു കൂട്ടുനിൽക്കുന്ന അധികാരികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ പഞ്ചായത്തംഗം അൻവർ ആരിക്കടി, സെക്രട്ടറി ഷെരീഫ് പാവൂർ,ഷബീർ പോസോട്ട്, ജോയിന്റ് സെക്രട്ടറിമാരായ സുബൈർ, ഹാരിസ്, റസാഖ് ഗാന്ധിനഗർ, ട്രഷറർ അൻസാർ ഹൊസംഘടി, കമ്മിറ്റി അംഗങ്ങളായ യാക്കൂബ് ഹൊസംഘടി, നാസർ ബാംബ്രണ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Post a Comment