JHL

JHL

മുജുംഗാവിൽ ആയിരങ്ങൾ തീർഥസ്നാനം നടത്തി


കുമ്പള : തുലാംസംക്രമദിനത്തിൽ മുജുംഗാവ് പാർഥസാരഥി കൃഷ്ണദേവ ക്ഷേത്രത്തിൽ ആയിരങ്ങൾ തീർഥസ്നാനത്തിനെത്തി. ത്വഗ്രോഗങ്ങളുടെ ശമനത്തിനായാണ് തീർഥസ്നാനം നടത്തുന്നത്. കുളത്തിൽ പച്ചരിയും മുതിരയും അർപ്പിക്കുന്ന ചടങ്ങും ഇതിന്റെ ഭാഗമാണ്. ദക്ഷിണ കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ധാരാളമാളുകൾ ക്ഷേത്രത്തിൽ എത്താറുണ്ട്. മുള്ളേരിയ, ബദിയടുക്ക, ധർമത്തടുക്ക, പെർള എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ നായ്‌ക്കാപ്പുവഴി മുജുംഗാവ് ക്ഷേത്ര പരിസരത്തുകൂടിയാണ് സംക്രമദിനത്തിൽ യാത്രചെയ്തത്. ക്ഷേത്രത്തിലെത്തുന്നവർക്ക് ഇത് ഏറെ ആശ്വാസമായി.

No comments