JHL

JHL

കാസർഗോഡ് ട്രാഫിക്ക് ജംഗ്ഷനിൽ പരസ്യ ബോർഡ് അപകടാവസ്ഥയിൽ ; ഏത് നിമിഷവും മറിഞ്ഞ് വീണ് ദുരന്തം സംഭവിക്കാം ; അധികാരികൾക്ക് അനക്കമില്ല

കാസർഗോഡ് : കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്ത് പരസ്യം തൂക്കിയിട്ടിരിക്കുന്ന സിഗ്നൽ തൂണ് ചരിഞ്ഞ നിലയിൽ.
ഏത് നിമിഷവും വാഹനങ്ങൾക്ക് മേലെ വീഴാവുന്ന നിലയിൽ ചരിഞ്ഞ് നിൽക്കുകയാണ് ജംഗ്ഷനിൽ മധ്യഭാഗത്ത് നിൽക്കുന്ന ഈ തൂൺ. സ്ഥാപിച്ചിരിക്കുന്ന താഴ്ഭാഗം വിള്ളൽ വീണ നിലയിലാണ്. ഒരു വലിയ അപകടം നടക്കുന്നതിനു മുമ്പ് തൂൺ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു. 

No comments