JHL

JHL

മഞ്ചേശ്വരം ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്റർ പരിസരം ശുചീകരിച്ചു


മഞ്ചേശ്വരം(www.truenewsmalayalam.com) : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്വച്ചതാ ഹി സേവയുടെ ഭാഗമായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്  ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ എന്നിവ സംയുക്തമായി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ  പരിസരം ശുചീകരിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മുഹമ്മദ് സിദ്ദീഖ്  ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ  ഡോ. പ്രഭാകർ റൈ അധ്യക്ഷത വഹിച്ചു.  രാധ, മുംതാസ് സമീറ,  അഖിൽ കെ, ഹകീം കമ്പാർ  നേതൃത്വം നൽകി, പ്രമിൻ  ടി എസ് സ്വാഗതവും വിപിൻ രാജ് നന്ദിയും പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, ഹരിത സേന അംഗങ്ങൾ പങ്കെടുത്തു

No comments