കുമ്പള സ്കൂൾ റോഡിൽ മരച്ചില്ലുകൾ ഒടിഞ്ഞു വീഴുന്നത് പതിവ്: ആശങ്കയോടെ വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും
കുമ്പള. വളരെ തിരക്കേറിയതും, നൂറുകണക്കിന് ചെറുവാഹനങ്ങൾ കടന്നു പോകുന്നതും, വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ കാൽനടയായി വരുന്നതുമായ കുമ്പള സ്കൂൾ റോഡിൽ അപകടാവസ്ഥയിലുള്ള മരങ്ങളിലെ ചില്ലുകൾ ഒടിഞ്ഞു വീഴുന്നത് പതിവാകുന്നു.ഇത് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും ഇരുചക്ര,ഓട്ടോ യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
കാലവർഷം തുടങ്ങിയത് മുതലുള്ള പതിവ് കാഴ്ചയാണിത്. വൈദ്യുതി കമ്പികളിൽ മേലാണ് വലിയ മരക്കഷ്ണങ്ങൾ ഒടിഞ്ഞു വീഴുന്നത്. സ്കൂൾ റോഡിൽ ഒരുപാട് അപകടാവസ്ഥയിലായി നിൽക്കുന്ന മരങ്ങളുണ്ടെന്ന് കുമ്പള ടൗൺ നിവാസികൾ പറയുന്നു. ഇതിനടുത്താണ് ജില്ലാ സഹകരണ ആശുപത്രിയും,യൂപി സ്കൂളും പ്രവർത്തിച്ചുവരുന്നത്, ചെറുതും,വലുതുമായ നിരവധി വാഹനങ്ങളും പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. സ്കൂൾ റോഡിലായിട്ട് പോലും ഇവ വെട്ടി മാറ്റാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഇന്നലെ വൈകുന്നേരം വലിയ മരക്കൊമ്പൊടിഞ്ഞു വൈദ്യുതി കമ്പിയിൽ തൂങ്ങി നിൽക്കുന്നത് അതുവഴി നടന്നു പോകുന്ന കാൽനട യാത്രക്കാരാണ് കണ്ടത്. വിവരം പ്രദേശവാസികളും,സ്കൂൾ അധികൃതരും ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മരക്കൊമ്പുകൾ എടുത്ത് മാറ്റിയത്. സ്കൂൾ സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
സ്കൂൾ റോഡിലുള്ള അപകടാവസ്ഥയിലായ മരങ്ങൾ കൊത്തി മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.

Post a Comment