ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ സെമിനാറും സമാധാന റാലിയും സംഘടിപ്പിച്ചു
മൊഗ്രാൽ : ജൂനിയർ റെഡ് ക്രോസ്സ് കുമ്പള സബ്ജില്ലയിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ജില്ലാ സെമിനാർ ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ ഉദ്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡന്റ് അഷ്‌റഫ് പെർവാട് അധ്യക്ഷനായ ചടങ്ങിൽ SMC ചെയർമാൻ ആരിഫ് TM,ഇർഫാന, FH തസ്‌നീം, ആശലത എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി കുമ്പള CHC ഹെൽത്ത് ഇൻസ്‌പെക്ടർ അഖിൽ K, JRC ജില്ലാ പ്രസിഡന്റ് ഷെമീർ തെക്കിൽ, എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.വൈകിട്ട് വിദ്യാർത്ഥികൾ അണിനിരന്ന സമാധാന റാലിയോടെ പരിപാടി അവസാനിച്ചു.
Post a Comment