ഓട്ടോ ഡ്രൈവർ ആത്മഹത്യ ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കാസർകോട്: ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.പോലീസ് പിടികൂടിയ ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് കാസർകോട് സ്വദേശി അബ്ദുൽ സത്താർ(55) ക്വാർട്ടേഴ്സിനകത്ത് ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്ക് മുമ്പ് ഫേസ്ബുക്കിലൂടെ പൊലീസിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് സത്താർ വീഡിയോ പങ്കുവെച്ചിരുന്നു.സംഭവം വിവാദമായതോടെ എസ്ഐ അനൂബിനെ സ്ഥലം മാറ്റിയിരുന്നു.
പോലീസുകാർ എന്തു കുറ്റം ചെയ്താലും സ്ഥലം മാറ്റം മാത്രമേ ശിക്ഷയായി കിട്ടുമെന്നറിയുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും ഇത് ആവർത്തികുന്നത്
ReplyDelete