JHL

JHL

സി.പി.ഐ (എം) ബാഡൂർ ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീമതി: സുമതി ഉൽഘാടനം ചെയ്തു

ബാഡൂർ: 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഒക്ടോബർ 27,28 തിയതികളിൽ ബാഡൂരിൽ വെച്ച് നടന്ന സി.പി.ഐ (എം) ബാഡൂർ ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീമതി: സുമതി ഉൽഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബഷീർ കൊട്ടൂടലിന്റെ അദ്ധ്യക്ഷതയിൽ പാർട്ടിയുടെ മുതിർന്ന അംഗം പി. മഹമ്മൂദ് പതാക ഉയർത്തി.  സ്വാഗത  സംഘം ചെയർമാൻ പി.ബി. മുഹമ്മദ് സ്വഗതം പറഞ്ഞു.  ജില്ലാ കമ്മിറ്റി അംഗങ്ങളായ രഘുദേവൻ മാസ്റ്റർ ,സുബ്ബണ്ണ ആൾവ്വ എന്നിവർ സമ്പന്ധിച്ചു. പൊതു  സമ്മേളനം സി.പി. ഐ.(എം) കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ: സുനിൽ കുമാർ ബജാൽ ഉൽഘാടനം ചെയ്തു.  പുതുതായി തെരെഞ്ഞെടുത്ത ലോക്കൽ സെക്രട്ടറി ബഷീർ കൊട്ടുടൽ അദ്ധ്യക്ഷത വഹിച്ചു.  സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയേയും 17 അംഗ ഏരിയ സമ്മേളന പ്രതിനിധികളേയും തെരെഞ്ഞെടുത്തു .
   പുത്തിഗെ പഞ്ചായത്തിലെ ഏക ഹയർ സെകണ്ടറി സ്കൂളായ GHSS അംഗടിമുഗർ സ്ക്കൂളിൽ സയൻസ് ബാച്ചും ,ടൂറിസ്റ്റ് കേന്ദ്രമായ പൊസഡിഗുംപയുമായി ബന്ധിപ്പിക്കുന്ന ബാഡൂർ തലമുഗർ തൂക്ക് പാലത്തിലേക്ക് അനുമ്പന്ധ റോഡും ദ്രവിച്ച് തകർന്ന് കൊണ്ടിരിക്കുന്ന തൂക്ക് പാലത്തിന്റെ അറ്റകുറ്റ പണികളും KIFBI  ഫണ്ട് ഉപയോഗിച്ച് കൊണ്ട് മലയോര ഹൈവേയുടെ സെകൻ്റ് റിച്ച് ആയ ചോവാർ ഇഡിയട്ക റോഡ് നിർമ്മാണത്തിലെ അപാകതകൾ അടിയന്തമായി പരിഹരിക്കണം , കാലവർഷ ടുരന്തത്താൽ ബാഡൂർ-ചേവ പ്രദേശത്ത് ഭൂമി വിണ്ട്കീറിയ സ്ഥലങ്ങളിൽ ജനങ്ങൾ ഭയപ്പാടോടെ കഴിയുകയും വിട് ഉപേക്ഷിച്ച് പോവുകയും ചെയ്തിട്ടുണ്ട്.  മതിയായ പരിഹാരം കണ്ട് കൊണ്ട് അവിടെ കുടുമ്പങ്ങൾക്ക് പുനരതിവാസത്തിന് വേണ്ടത് ചെയ്യണം. 
ഷറിയ അണക്കെട്ട് കനാൽ തകർന്ന് കൃഷഭൂമി നശിച്ച് പോയവർക്ക് നഷ്ട പരിഹാരം നൽകി കനാൽ പുനർ നിർമ്മാണം നടത്തണമെന്നും സമ്മേളനം ബന്ധപ്പെട്ടവരോട് പ്രമേയത്താൽ ആവശ്യപ്പെട്ടു.

No comments