കുമ്പള ഗ്രാമപഞ്ചയത്തിൽ ആട് വസന്തക്കുള്ള വാക്‌സിനേഷന് തുടക്കമായി
കുമ്പള(www.truenewsmalayalam.com) : ആട് വസന്ത സമ്പൂർണ നിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തുടക്കമിട്ട കുത്തിവെപ്പിന്റെ കുമ്പള ഗ്രാമ പഞ്ചായത്ത് തല ഉദ്‌ഘാടനം പ്രസിഡന്റ ശ്രീമതി താഹിറ യൂസുഫ് നിർവഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഫൂറ അധ്യക്ഷത വഹിച്ചു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടി, പഞ്ചായത്ത് അംഗം കൗലത്ത് ബീവി, സി ഡി എസ് ചെയർ പേഴ്സൺ ഖദീജ, വിനീഷ, ഫാത്തിമ സംബന്ധിച്ചു.
പഞ്ചയത്തിലെ ആട് കർഷകർക്ക് ഈ കുത്തിവെപ്പ് കൊണ്ട് വളരെ പ്രയോജനമാകുന്ന സാഹചര്യമാണ്.
ആടുകളെ രോഗത്തിൽ നിന്ന് മുക്തമാകാനും ഈരോഗം പാടെ തുടച്ചു നീക്കാനും ഈ കുത്തിവെപ്പ് കൊണ്ട് സാധിക്കുന്നതാണ്.
വെറ്റിനറി സർജൻ അരുൺ രാജ്, എൽ.ഐ മാരായ റിയാസ്, സമീന, A.ഹെല്പ് വിനിഷ ഷാജി, പശു സഖി ഫാത്തിമ എന്നിവർ പങ്കെടുത്തു.
വെറ്റിനറി ഡോക്ടർ സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.
Post a Comment