JHL

JHL

അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മ ഒന്നാം വാർഷികാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

കുമ്പള: അയ്യായിരം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന

ബന്തിയോട് അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രദേശത്തെ വിവിധ സ്കൂളുകൾ, കോളേജുകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
  ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ അടുക്ക ജംഗ്ഷനിൽ വച്ച് നടക്കും.   
ബന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി വൈകീട്ട് മൂന്നിന്  ഒ.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.  റാലി അട്ക്ക ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ
ഉദ്ഘാടനം ചെയ്യും.     എ .കെ. എം അഷറഫ്     എം.എൽ.എ. അധ്യക്ഷനാവും   ജില്ലാ പോലീസ്  മേധാവി  ഡി. ശില്പ മുഖ്യ അതിഥിയായിരിക്കും. അസി.എക്സൈസ് ഇൻസ്പെക്ടർ രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ബി.എം.പി.അബ്ദുള്ള, ഉമ്മർ രാജാവ്, അയ്യപ്പ മന്ദിരം സെക്രട്ടറി മഞ്ചുനാഥ ഷെട്ടി, അധ്യാപക നായ. വരദരാജ ഭണ്ഡാരി, കമ്മിറ്റി ചെയർമാൻ ഒ.കെ.ഭണ്ഡാരി, സ്വാഗത സംഘം ചെയർമാൻ അസീസ് ടിമ്പർ എന്നിവർ പങ്കെടുത്തു.


No comments