ട്രെയിൻ വരുന്നത് കാണുന്നില്ല; റെയിൽവേ പാത, കാട് വെട്ടൽ പാതിവഴിയിലെന്ന് ആക്ഷേപം
മൊഗ്രാൽ(www.truenewsmalayalam.com) : കാടുമൂടി കിടക്കുന്ന റെയിൽ പാതയിൽ ട്രെയിൻ വരുന്നത് അറിയാത്തത് പാളം മുറിച്ച് കടക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് അപകട ഭീഷണിയെന്ന് നാട്ടുകാർ.
വർഷംതോറും റെയിൽ പാളങ്ങളിലെ കാടുവെട്ടാൻ റെയിൽവേ കരാർ അടിസ്ഥാനത്തിൽ ജോലി നൽകുകയാണ് പതിവ്. ഈ വർഷവും ഇത് തുടരുന്നുണ്ടെങ്കിലും ഇത് പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് പരാതി.മൊഗ്രാൽ കൊപ്പളം ഭാഗത്താണ് റെയിൽപാത കാട് മൂടി കിടക്കുന്നത്.
വേഗത കൂടിയ "വന്ദേ ഭാരത്'' തടക്കമുള്ള ട്രെയിനുകൾ ഓടുന്നതിനാൽ കുട്ടികൾ പാളം മുറിച്ചുകടക്കുന്നതിൽ ആശങ്കയിലാണ് രക്ഷിതാക്കൾ.
അതേ സമയം മറ്റ് പ്രദേശങ്ങളിൽ കൂടി കാട് വെട്ടി മാറ്റാൻ ഉള്ളതുകൊണ്ടാണ് കാലതാമസം എടുക്കുന്നതെന്നാണ് റെയിൽവേയുടെ വാദം.
Post a Comment