സമർപ്പണം 2k24 ഒക്ടോബർ 19 ന് കുമ്പളയിൽ ; ഒരുക്കങ്ങൾ പൂർത്തിയായി
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം. അഷ്റഫ് എം.എൽ.എ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൻ്റെ പ്രചരണാർത്ഥം കാസർകോട് നഗരസഭ മുൻ വൈസ് ചെയർമാനും വ്യവസായിയുമായ എൽ.എ.മഹമൂദ് ഹാജിയെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓണററി സെക്രട്ടറിയും സംസ്ഥാന മുൻ ക്രിക്കറ്റ് താരവുമായ തളങ്കര നൗഫലിനെയും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ കൺവീനർ അഷ്റഫ് കർളയുടെ നേതൃത്വത്തിൽ പ്രചരണാർത്ഥം സന്ദർശിച്ചു.
സംസ്കൃതി കാസർകോട് ജനറൽ സെക്രട്ടറി അമീർ പള്ളിയാൻ, നഗരസഭ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഹാഷിം കടവത്ത്, ടി.ഇ. മുക്താർ, മെട്രോ ന്യൂസ് ചീഫ് എഡിറ്റർ ഖമറുദ്ധീൻ തളങ്കര, നാസിർ സി.ഐ, ബഷീർ കടവത്ത്, ജലീൽ തുരുത്തി തുങ്ങിയവർ സംബന്ധിച്ചു.
സമർപ്പണം 2k24 പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ധീൻ വടകരയുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉണ്ടാകും.
Post a Comment