പുത്തിഗെ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത ജനകീയ ക്യാമ്പയിൻ തുടക്കമായി
പുത്തിഗെ(www.truenewsmalayalam.com) : കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെയും കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ രണ്ടാം ഘട്ടമായി ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ നടപ്പിലാക്കുന്ന മാലിന്യമുക്ത ജനകീയ ക്യാമ്പയിൻ ഭാഗമായും പുത്തിഗെ ഗ്രാമ പഞ്ചായത്ത്തല വിളബര റാലിയിലൂടെ തുടക്കം കുറിച്ചു.
അംഗടിമൊഗർ കുടുംബരോഗ്യ കേന്ദ്രം മുതൽ പള്ളം വരെ ജാനകീയ പങ്കാളിതത്തോടെ നടന്ന റാലി പഞ്ചായത്ത് പ്രസിസന്റ് ഡി.സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പഞ്ചായത്തിലെ 14 വാർഡുകളിലെ ഹരിതകർമ്മ സേനാ അംഗങ്ങളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു,ഹരിതകർമ്മ സേനാ അംഗങ്ങൾ മാതൃകാപരമായ സേവനങ്ങളാണ് ചെയ്യുന്നതെന്നും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിചേർത്തു.
പരിപാടി പഞ്ചായത്ത് വൈസ്പ്രസിസന്റ് ജയന്തി പൊന്നാഗള അദ്ധ്യക്ഷത വഹിച്ചു,പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പാലാക്ഷ റായ്,അബ്ദുൾ മജീദ് എം എച്ച്,മെമ്പർമാരായ പ്രേമ എസ് റായ്,ജനാർദന പൂജാരി,ആസിഫ് ആലി,ഹെൽ ഇൻസ്പെക്ടർ തിരുമലേശ്വർ,ഹരിദാസ് എച്ച് ഐ,പൊതു പ്രവർത്തകരായ സന്തോഷ് കുമാർ,ഡി എൻ രാധാകൃഷ്ണൻ,പ്രതീപ് കുമാർ,രാമണ ജാലു,ഈശ്വര എം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പള്ളത്തുവെച്ച് ക്യാമ്പയിന്റെ ഭാഗമായി ജനകീയ പ്രതിജ്ഞ ഏറ്റെടുത്തു, പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും ആശാവർക്കർമാരും സംബന്ധിച്ചു,സെക്രട്ടറി നാരായണ നായ്ക്ക് സ്വാഗതവും,അസി.സെക്രട്ടറി അനീഷ് എം നന്ദിയും പറഞ്ഞു
Post a Comment