JHL

JHL

ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സമ്മേളനത്തിന് റാലിയോടെ ഉജ്ജ്വല തുടക്കം

കുമ്പള : ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (GIO)  ജില്ലാ സമ്മേളനത്തിന് കുമ്പളയിൽ റാലിയോടെ തുടക്കമായി. ' ഇസ്‌ലാം - വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന പ്രമേയവുമായി നടത്തുന്ന ജില്ലാ സമ്മേളനത്തിന് റാലിയോടെ തുടക്കമായി. ലോകം നേരിടുന്ന വിവിധ വിഷയങ്ങൾ നിശ്ചല ദൃശ്യമായും ബാനറുകളായും പ്ലക്കാഡുകളായും നീങ്ങിയ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കാളികളായി. അധികാരത്തിന്റെ മറവിൽ ഭീകര താണ്ഡവമാടുന്ന ഭരണാധികാരികൾക്ക് താക്കീതായും, പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ള മുദ്രാവാക്യങ്ങൾ കുമ്പള നഗരത്തിൽ പ്രകമ്പനം കൊണ്ടപ്പോൾ കുമ്പളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായി അത് മാറി.

കുമ്പള സഹകരണ ആശുപത്രിക്ക് സമീപം പി ബി മൈതാനത്ത് നടക്കുന്ന ജില്ലാ സമ്മേളനം  ജമാഅത്തെ  ഇസ്ലാമി കേരള അമീർ പി മുജീബ് റഹ് മാൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ  (GIO) കാസർകോട് ജില്ലാ പ്രസിഡണ്ട്  ഫാത്തിമ ജാസ്മിൻ   അധ്യക്ഷത വഹിക്കും. 
ജി ഐ ഒ ജില്ലാ സമിതി അംഗം തഹാനി അബ്ദുസ്സലാം പ്രമേയം അവതരിപ്പിക്കും.
നിദാ കെ  പ്രതിഷേധം മോണോ ആക്ട്  അവതരിപ്പിക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള  ശൂറാ അംഗം പി റുക്സാന മുസ്ലിം സ്ത്രീ നേട്ടങ്ങളും മുന്നേറ്റങ്ങളും
എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഫാത്തിമ ബിഷാറ (ജി ഐ ഒ , കാസർകോട് ജില്ലാ സമിതി അംഗം) പ്രമേയം അവതരിപ്പിക്കും. ജി ഐ ഒ  സംസ്ഥാന സമിതി അംഗം അഫ്ര ശിഹാബ് മുഖ്യ പ്രഭാഷണം നടത്തും.  
വസ്ത്രത്തിൽ കുടുങ്ങിയ മുസ് ലിം സ്ത്രീ സ്വാതന്ത്യം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂർ ജില്ലാ സമിതി അംഗം ത്വയ്യിബ അജ്മൽ പ്രഭാഷണം നിർവഹിക്കും.













No comments