JHL

JHL

കേബിൾ സ്ഥാപിക്കാൻ കുഴി തോണ്ടൽ:ഇത് നേരത്തെ ആകാമായിരുന്നില്ലേ.? ചോദ്യം വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാരുടെത്

മൊഗ്രാൽ. ദേശീയപാതയിൽ ഒരു പദ്ധതിക്കും ദീർഘവീക്ഷണമില്ല. തോന്നുമ്പോൾ തോന്നുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. ദുരിതത്തിലാ വുന്നതാകട്ടെ  വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും.


 സർവീസ് റോഡിലെ ഓവുചാലുകളുടെ പണി പൂർത്തിയാക്കുകയും നടപ്പാത നിർമ്മാണം ആരംഭിക്കാനിരിക്കെയുമാണ് കേബിൾ സ്ഥാപിക്കാനുള്ള കുഴി തോണ്ടൽ. അതും ജെസിബി ഉപയോഗിച്ച്.

 ദേശീയപാതയിൽ നടപ്പാത നിർമ്മാണം വൈകുന്നതിൽ നേരത്തെ തന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഹൈക്കോടതി പോലും നടപ്പാതയുടെ അനിവാര്യത മറ്റൊരു കേസിൽ ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. ഇതിനിടയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാത നിർമ്മാണത്തിനായുള്ള ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനായി സ്ഥലമൊക്കെ നിരപ്പാക്കി തുടങ്ങിയിരുന്നു.ഈ സ്ഥലമാണ് ഇപ്പോൾ കേബിൾ സ്ഥാപിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. കേബിൾ സ്ഥാപിച്ചാൽ കുഴി മൂടുന്നതാകട്ടെ  പേരിന് മാത്രം. ബാക്കി ദേശീയപാത നിർമ്മാണ കമ്പനി അതികൃപർ ചെയ്തോളും എന്ന ഭാവവും.

 ഇതൊക്കെ ദീർഘവീക്ഷണത്തോടെ ചെയ്തിരുന്നുവെങ്കിൽ ഇത്തരത്തിൽ പരാതികൾ ഉയരില്ലായിരുന്നുവെന്ന് നാട്ടുകാരും വിദ്യാർത്ഥികളും പറയുന്നു. കുഴിയെടുത്ത ഭാഗത്തും, മൂടിയ ഭാഗത്തും ഇപ്പോൾ ചളിയായി നിൽക്കുന്നതും കാൽനട യാത്രക്കാക്ക് ദുരിതമായിട്ടുണ്ട്.





No comments