മൊഗ്രാൽ ജീവിഎച്ച് എസ്എസ്; മികവ് പുലർത്തി ശാസ്ത്രമേള
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേള വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടമാക്കി മികച്ചതായി.
ശാസ്ത്രമേള പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാട് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി തസ്നി ടീച്ചർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ എസ്എംസി ചെയർമാൻ ആരിഫ് ടിഎം,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, പിടിഎ എസ് എംസി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ടൈൽസ്, അധ്യാപകരായ ബിജു, റഷീദ എന്നിവർ ആശംസകൾ നേർന്നു. ജയ്സൺ നന്ദി പറഞ്ഞു.
Post a Comment