JHL

JHL

ഓട്ടോ ഡ്രൈവറെ മർദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസർകോട് സ്റ്റേഷനിലെ എസ്.ഐ പി. അനൂപിനെയാണ് നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്

കാസർകോട്: ഓട്ടോ ഡ്രൈവറെ മർദിച്ച എസ്.ഐ അനൂപിനെതിരെ നടപടി. കാസർകോട് സ്റ്റേഷനിലെ എസ്.ഐ പി. അനൂപിനെയാണ് നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.

കേസിന്റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവർ നൗഷാദിനെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. നൗഷാദിനെ എസ്.ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴും എസ്.ഐ നൗഷാദിനെ മർദിക്കുന്നത് തുടരുകയാണ്. സംഭവത്തിന് പിന്നാലെ എസ്.ഐക്കെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു.

No comments