ജിഎച്ച്‌എസ്‌എസ് കുമ്പളയിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്ക് സ്‌കാർഫിംഗ് അംഗീകാര ചടങ്ങ് നടത്തി
കുമ്പള(www.truenewsmalayalam.com) : ജിഎച്ച്‌എസ്‌എസ് കുമ്പളയിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾക്ക് സ്‌കാർഫിംഗ് അംഗീകാര ചടങ്ങ് നടത്തി.
ഗാന്ധിജയന്തി ദിനത്തിലാണ് ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സേവനം മനോഭാവവും മനുഷ്യത്വവും പ്രകടിപ്പിക്കുന്നതിൻ്റെ പ്രതികമായ സ്കാർഫ് അംഗീകാരം നൽകിയത്.
സ്കൂൾ തലത്തിൽ വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങളും, സേവനം മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്.
ചടങ്ങിൽ ദിനേഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പാൽ രവി മുല്ലചേരി ഉത്ഘാടനം ചെയ്തു.
എച്ച് എം ഷൈലജ ടീച്ചർ അധ്യക്ഷ വഹിച്ചു.
പി ടി എ വൈസ് പ്രസിഡൻ്റ് മെയ്തീൻ അസിസ്, സ്റ്റാഫ് സെക്രട്ടറി ഡോ. സിവലാൽ, എൻ എസ് എസ് കോർഡിനേറ്റർ സുപ്രീത്ത് മഷ്, ജെആർസി കോർഡിനേറ്റർമാരായ അശ്വിനി ,അഖില, അശ്വത്ത്, എസ് എസ് എസ് എസ് കോർഡിനേറ്റർ സൈബു. എന്നിവർ പങ്കെടുത്തു.
Post a Comment