JHL

JHL

കരുതലിന്റെ കാവൽ; പ്രവാസി സ്കീം അപേക്ഷാഫോമുകൾ വിതരണം തുടങ്ങി

 


കുമ്പള(www.truenewsmalayalam.com) : കാസർഗോഡ് ജില്ലാ പ്രവാസി ലീഗ് നിലവിൽ കൊണ്ടുവരു ന്ന പ്രവാസി സ്കീമായ "കരുതലിന്റെ കാവൽ'' അപേക്ഷ ഫോറം കുമ്പളയിൽ വിതരണം തുടങ്ങി. 

 കുമ്പള ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്ബി എൻ മുഹമ്മദാലി, കുമ്പള പഞ്ചായത്ത്  പ്രവാസി ലീഗ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് യൂസഫിന് കൈമാറി  ഉദ്ഘാടനം നിർവഹിച്ചു. 

ചടങ്ങ് യഹിയ തങ്ങൾ ബംബ്രാണ  ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നേതാവ് എകെ ആരിഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ  സ്കീമിന്റെ കൺവീനർ സെഡ് എ മൊഗ്രാൽ നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ജനറൽ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി മൊഗ്രാൽ സ്വാഗതം പറഞ്ഞു.

 പ്രസിഡന്റ് ഹമീദ് യൂസഫ് അധ്യക്ഷത വഹിച്ചു.  കുഞ്ഞമ്മദ് ബദരിയ നഗർ,മുഹമ്മദ്,ബിഎ  സിദ്ദീഖ് മൊഗ്രാൽ, നൂർ ജമാൽ, എച്ച്.എ. ഹസ്സൻ  മൊഗ്രാൽ, ഹുസൈൻ ഖാദർ ദർവേഷ്, മൊയ്തീൻകുട്ടി ഹാജി, അഹമ്മദ് കുഞ്ഞി, യൂസഫ് കോട്ട, ഇബ്രാഹിം മൈസൂർ, മുഹമ്മദലി, മസൂദ് മൊഗ്രാൽ, കാസിം പി എം  എന്നിവർ സംബന്ധിച്ചു, ട്രഷറർ അബൂബക്കർ പെർവാഡ്  നന്ദി പറഞ്ഞു.


No comments