JHL

JHL

പുത്തിഗെയിൽ രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി


 പുത്തിഗെ : സിപിഐ എം പുത്തിഗെ ലോക്കൽ സമ്മേളന പ്രചാരണർത്ഥം സംഘടിപ്പിച്ച രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ഡി സുബ്ബണ്ണ ആൽവ ഉത്ഘാടനം ചെയ്തു.
 ലോക്കൽ സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതം പറഞ്ഞു ലോക്കൽ കമ്മിറ്റി അംഗം സന്തോഷ്‌ കുമാർ ആദ്യക്ഷത വഹിച്ചു ഏരിയ കമ്മിറ്റി അംഗം പി ഇബ്രാഹിം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചന്ദ്രവധി, അബ്‌ദുൾ ഹക്കിം, പാലക്ഷ റായ്, ആസിഫ് മുഗു, ഇർഷാദ് പുത്തിഗെ തുടങ്ങിയവർ സംസാരിച്ചു...
കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രിയിലെ ലാബ് ടെക്നിഷൻ മാരായ ജയശ്രീ PV, റെയ്ച്ചൽ, സഫ്രീന,മർവാന തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചയർമാൻ അബ്ദുൽ മജീദ് നന്ദി പറഞ്ഞു. 


No comments