JHL

JHL

മഞ്ചേശ്വരത് സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്റർ നേതൃത്വത്തിൽ  വയോ ജനങ്ങൾക്കായി ഗോവിന്ദ പൈ സ്മാരക മന്ദിരത്തിൽ സൗജന്യ വയോജന ക്യാമ്പ് നടത്തി.

 മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ലവിന മൊന്തരോ ഉദ്ഘാടനം ചെയ്തു. . ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ യാദവ ബഡാജെ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ പ്രഭാകർ റൈ  വിഷയവതരണം നടത്തി. 

ദന്തൽ വിഭാഗം, നേത്ര വിഭാഗം, ഫിസിയോതെറാപ്പിസ്റ്റ്  എന്നീ വിഭാഗങ്ങൾ രോഗികളെ പരിശോധിക്കുകയും  സൗജന്യ മരുന്നു വിതരണവും നടത്തി .

ജെ എച് ഐ പ്രെമിൻ ടി എസ്  സ്വാഗതവും, അഖിൽ കെ നന്ദിയും പറഞ്ഞു.|
ജന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.


No comments