കുമ്പളയിൽ പിക്കപ്പ് വാനിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു ; മൂന്ന് പേർ പിടിയിൽ
കുമ്പള: കുമ്പളയിൽ പിക്കപ്പ് വാനിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ. കുണ്ടങ്കേരടുക്ക താമസക്കാരനും പാലക്കാട് സ്വദേശിയുമായ മനോഹരൻ (35), തമിഴ്നാടു ഡിണ്ടിഗൽ സ്വദേശിയും ശാന്തിപ്പള്ളം താമസക്കാരനുമായ സെൽവരാജ്(24), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ്(33)എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്. കുമ്പള പൊലീസ് നടത്തിയ പട്രോളിങ്ങിനിടയിൽ കുമ്പള മാട്ടംകുഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പിക്കപ്പ് വാൻ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് 2.2 ഗ്രാം എംഡി എം എ കണ്ടെടുത്തു. പോക്സോ കേസിലെ പ്രതിയാണ് പിടിയിലായ സെൽവരാജ്. സംഭവത്തെ തുടർന്ന് സാദിക്കിനെതിരെ കാപ്പയും ചുമത്തി. കുമ്പള ഇൻസ്പെക്ടർ കെ വി വിനോദ് കുമാറിന്റെയും എസ് ഐ കെ ശ്രീജേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Post a Comment