JHL

JHL

കുമ്പള ജീ എച്ച് എസ് എസ് ഒളിമ്പിക് 2024 കായിക മത്സരം , ആവേശകരമായ പരിസമാപ്തി

   

കുമ്പള ജീ . എച്ച്. എസ്. എസ്. ഒളിമ്പിക് 2024 കായിക മത്സരം , ആവേശകരമായ പരിസമാപ്തി-  
         2500 ലേറെ കുട്ടികൾ പഠിക്കുന്ന, ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളായ ജി.എച്ച്.എസ്.എസ്, കുമ്പളയിൽ വർണ്ണാഭമായ ചടങ്ങുകളോട്,  തുടക്കം കുറിച്ച, രണ്ട് ദിവസം നീണ്ട് നിന്ന കായിക മത്സരം  തിരശീലയായി  
   മത്സാരാർത്ഥികൾ   നല്ല നിലവാരം പുലർത്തുന്ന അഭ്യാസങ്ങളാണ് കാഴ്ചവെച്ചത്.
 അദ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ,പി.ടി.എ, എസ്. എം. സി അംഗങ്ങളുടെയും, സഹകരണവും, ടീം വർക്കും കായിക മത്സരങ്ങളെ മികവുറ്റതാക്കി.
     ചടങ്ങിൽ പ്രിൻസിപ്പാൾ രവി മുല്ലചേരി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കാർളെ ഉത്ഘാടനവും, വിനേർസ് ട്രോഫി വിതരണവും ചെയ്തു. എച്ച് എം ഷൈലജ ടീച്ചർ, പ്രിൻസിപ്പാൽ കൂടി റണ്ണേർസ് ട്രോഫി വിതരണം ചെയ്തു.
എസ് എം സി ചെയർമാൻ അഹ്മദ് അലി, പി ടി എ വൈസ് പ്രസിഡൻ്റ് മൊയ്തീൻ അസീസ്, പി ടി എ / എസ് എം സി അംഗങ്ങളായ രവി പൂജാരി , സഹീറലത്തീഫ്, ബി എ റഹ്മാൻ, ശോഭ, മഞ്ജുഷ, നളിനി, ഇബ്രാഹിം മുസോടി എന്നിവർ
വ്യക്തിഗത ട്രോഫി വിതരണം ചെയ്തു.
      സിനിയർ അസിസ്റ്റൻ്റ് സുരേഷ് മാഷ്,ഗണേഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി മദുസുദനൻ, ഡോ. സിവലാൽ വിജയികൾക്ക് ആശംസ അർപ്പിച്ചു.

No comments