JHL

JHL

പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ ജന ജാഗ്രത ക്യാമ്പയിൻ കുമ്പളയിൽ തുടക്കം കുറിച്ചു

കുമ്പള : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയമുയർത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രത ക്യാമ്പയിന്റെ മഞ്ചേശ്വരം  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥ കുമ്പള പഞ്ചായത്തിലെ മൊഗ്രാലില്‍ നിന്നും തുടക്കം കുറിച്ചു. ജാഥ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ്  അഷ്റഫ് ബഡാജെ നയിക്കുന്ന വാഹനജാഥ  ജില്ലാ സെക്രട്ടറി സവാദ് സി എ ഉദ്ഘാടനം ചെയ്ത് പതാക കൈമാറി.മൊഗ്രാല്‍ ടൗണിൽ നടന്ന ഉദ്ഘാടന യോഗത്തിൽ മണ്ഡലം പ്രസിഡന്‍റ്  അഷ്റഫ് ബഡാജെ അധ്യക്ഷത വഹിച്ചു,മണ്ഡലം വെെസ് പ്രസിഡന്‍റ് അന്‍വര്‍ ആരിക്കാടി സ്വാഗതം ആശംസിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബീര്‍ പൊസോട്ട്,മണ്ഡലം ട്രഷറര്‍ അന്‍സാര്‍ ഗാന്ധി നഗര്‍,മണ്ഡലം വെെസ് പ്രസിഡന്‍റ് ഷെരീഫ് പാവൂര്‍,ജോയിന്‍റ് സെക്രട്ടറി സുബൈർ ഹാരിസ്,മണ്ഡലം കമ്മറ്റി അംഗങ്ങളായ നാസര്‍ ബംബ്രാണ,താജുദ്ദീന്‍ ഉപ്പള ഗേറ്റ്,കുമ്പള പഞ്ചായത്ത്‌ സെക്രട്ടറി ഷാനിഫ് മൊഗ്രാൽ, ട്രെഷറർ നൗഷാദ് കുമ്പള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.മണ്ഡലം ജോയിന്‍റ് സെക്രട്ടറി റസാക്ക് ഗാന്ധി നഗര്‍ യോഗത്തിന് നന്ദി അർപ്പിച്ചു.

No comments